പത്തനംതിട്ട: ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി തിരുവോണ ദിവസമായ ഇന്ന് രാവിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ നൽകി. സി.പി.എം ജനറൽ സെക്രട്ടറി എം. എ ബേബി സദ്യ വിളമ്പി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി. നിസാം, ജില്ലാ പ്രസിഡണ്ട് അനീഷ് കുമാർ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ .പി .ഉദയഭാനു, അഡ്വ.ഓമല്ലൂർ ശങ്കരൻ ,അഡ്വ. എസ് .മനോജ്, എം .വി . സഞ്ജു, അഡ്വ. അബ്ദുൽ മനാഫ് തുടങ്ങിയവർ പങ്കെടുത്തു .