സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കും ഭരിക്കുന്ന സര്‍ക്കാരിനും ജനങ്ങളെ കൊള്ളയടിച്ച് പണം സമ്പാദിക്കാനുള്ള വലിയ കൊള്ളയുടെ ഭാഗമാണിത്. ചട്ടങ്ങള്‍ ക്രമവല്‍ക്കരിക്കുക വഴി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. 2016ല്‍ നിര്‍മ്മാണനിരോധനം തുടങ്ങിവച്ചതും ഈ ഇടതുപക്ഷ സര്‍ക്കാരാണ്. സിപിഐയുടേയും സിപിഎമ്മിന്റയും അനധികൃത ഓഫീസ് നിര്‍മ്മാണങ്ങള്‍ നിയമാനുസൃതമാക്കാനാണ് ക്രമവല്‍ക്കരണം വഴി അവര്‍ ഉദ്ദേശിക്കുന്നത്. ഇതിനെതിരെ സമരങ്ങളുമായി ബിജെപി മുന്നിട്ടിറങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.