പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച് പത്തനംതിട്ട എക്സൈസ് ജില്ലാ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ച ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്നുവരെ 1002 റെയിഡുകൾ നടത്തുകയും റെയ്ഡുകളിലായി 229 അബ്കാരി കേസുകളും, 77 മയക്കുമരുന്ന് കേസുകളും, പുകയില ഉൽപ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 302 കോട്പ കേസുകളും കണ്ടെത്തി. കൂടാതെ ഈ കാലയളവിൽ 2556 വാഹനങ്ങൾ പരിശോധിക്കയും 5 വാഹനങ്ങൾ പിടിച്ചെടുക്കകയും ചെയ്തു.