കാസർഗോഡ് ജനറൽ ആശുപത്രിയോട് അവഗണന കാട്ടുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാസർകോഡ് നഗരസഭയിലേക്ക് മാർച്ചിൽ നേരിയ സംഘർഷം. കൊച്ചിയോട് കാസർകോഡ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം നഗരസഭ പരിസരത്ത് വച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.പോലീസ് അനുനയിപ്പിച്ചാണ് പ്രവർത്തകരെ ശാന്തരാക്കിയത്. യോഗം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു