ദുരന്ത പുനരുധിവാസത്തിനായി കേരളത്തിന് സഹായം നൽകാത്ത കേന്ദ്രസർക്കാർ നിലപാടും ദുരിതാശ്വാസ ഫണ്ട് പിരിച്ച് വെട്ടിപ്പ് നടത്തിയ കോൺഗ്രസ്,മുസ്ലിംലീഗ് നിലപാടും തുറന്നുകാണിക്കാൻ എന്ന മുദ്രാവാക്യമുയർത്തി സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ വിചാരണ പരിപാടിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ മേപ്പാടി നീലികാപ്പിൽ ആരംഭിച്ചു.അരപ്പറ്റ, മേപ്പാടി എന്നിവിടങ്ങളിൽ പ്രവർത്തകർക്ക് ഇന്ന് സ്വീകരണം നൽകി. ചൂരൽമല നീലി കാപ്പിൽ സി.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത ജാഥയാണ് മേപ്പാടിയിൽ എത്തിയത്