സംസ്ഥാനത്തെ ഏകഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ വകുപ്പുകള്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് പറഞ്ഞു. ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ അവശേഷിക്കുന്ന ഭാഗം കൂടി അടിയന്തര പ്രാധാന്യം നല്‍കി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗത്തിന് കളക്ടര്‍ നിര്‍ദേശം നല്‍കി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും ജില്ലാ വികസന സമിതിയില്‍ പങ്കെടുത്തു.