ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാര നിറവില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്. സംസ്ഥാന വിഭാഗത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാര തുക. ഗ്രാമപഞ്ചായത്ത് വിഭാഗം ജില്ലാതലത്തില്‍ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും (അഞ്ച് ലക്ഷം രൂപ) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും ( മൂന്ന് ലക്ഷം രൂപ) കോയിപ്രം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും ( രണ്ട് ലക്ഷം രൂപ) സ്വന്തമാക്കി.