മ്യാൻമർ സൈന്യം ഉപയോഗിച്ച വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യിൽ എത്തിച്ച കേസിൽ നടൻമാരായ പൃഥ്വി രാജ്, ദുൽഖർ സൽമാൻ എന്നിവരുടെ വീടുകളിൽ കസ്റ്റംസ് പരിശോധന. കൊച്ചി തേവരയിലുള്ള പൃഥ്വിരാജിന്റെ വീട്ടിലും, പനമ്പള്ളി നഗറിലുള്ള ദുൽഖർ സൽമാന്റെ വീട്ടിലുമാണ് പരിശോധന നടന്നത്. നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങൾ റീ രജിസ്ട്രേഷൻ ചെയ്ത് നടൻമാരുടെ വീടുകളിൽ എങ്ങനെ എത്തി എന്നതിലായിരുന്നു പരിശോധന. രാവലിലെ 8.30 നാണ് ഉദ്യോഗസ്ഥർ നടൻമാരുടെ വീടുകളിൽ എത്തിയത്,. ഉച്ചയ്ക്ക് 12 മണിയോടെയാണ് പരിശോധന അവസാനിച്ചത്.