മലപ്പുറം ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ഓണം വിപണന മേളക്ക് മലപ്പുറത്ത് തുടക്കമായി. മലപ്പുറം പ്രസ് ക്ലബ് കെട്ടിടത്തിൽ നടക്കുന്ന മേള ജില്ല കലക്ടര്‍ വി.ആര്‍.വിനോദ് ഉദ്ഘാടനം ചെയ്തു. ഖാദി ഗ്രാമവ്യവസായ ബോർഡ് അംഗം എസ്.ശിവരാമൻ അധ്യക്ഷത വഹിച്ചു. കവി രാംമോഹന് നൽകി ജില്ല കലക്ടർ ആദ്യ വിൽപ്പന നടത്തി. വിഷ്ണുദാസ്, ജിസ്മോൻ, ബാബുരാജ് എന്നിവർ സംസാരിച്ചു. ഖാദി ഗ്രാമ വ്യവസായ പ്രൊജക്ട് ഓഫിസർ എസ്.ഹേമകുമാർ സ്വാഗതവും കൺവീനർ ഐ.വി.രമേഷ് നന്ദിയും പറഞ്ഞു.