റോഡിലെ വെള്ളക്കെട്ടിനെ തുടർന്ന് റോഡ് തകർന്ന് തരിപ്പണമായി കിടക്കുകയാണ്. വർഷങ്ങളായി നാട്ടുകാർക്ക് കാൽനട പോലും അസാധ്യമായ നിലയിൽ തകർന്ന റോഡ് നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് ഇപ്പോൾ നിർമ്മാണം നടക്കുന്ന ത്. എന്നാൽ റോഡ് പണി ആരംഭിച്ചതോടെ നിർമ്മാണം അശാസ്ത്രീയമാണെന്ന് ആരോ പിച്ച് നാട്ടുകാർ രംഗത്ത് വരികയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ നിർമ്മാണം തുടരാനുള്ള ശ്രമമാണ് നടന്നത്. ഇതോടെയാണ് പ്രതിഷേധവുമായി നാട്ടുകാ ർ രംഗത്തെത്തിയത്.