യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കൊല്ലം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസും കെഎസ്‌യുവും പ്രകടനം നടത്തിയത്. ഡിവൈഎഫ്ഐക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രകടനം നടന്നത്. പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. പ്രകടനത്തിന് യൂത്ത് കോൺ ഗ്രസിന്റെയും കെഎസ്‌യുവിന്റെയും ജില്ലാ നേതാക്കൾ ഉൾപ്പടെ നേതൃത്വം നൽകി.