മേലൂർ കുന്നപ്പള്ളി സ്വദേശികളായ നന്തിപുലത്ത് വീട്ടിൽ വിമൽ, കൈതടം വീട്ടിൽ പ്രവീൺ എന്നിവരെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി മേലൂർ കുന്നത്ത് സുദർശനനെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഇടിച്ചു പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.ഒരു വർഷം മുമ്പ് വിമൽ പട്ടിയുമായി സുദർശനന്റെ വീട്ടിൽ വന്നപ്പോൾ വിമലിനെ ഇറക്കി വിട്ടിരുന്നു. ഈ സംഭവത്തിന്റെ വൈരാഗ്യത്താലാണ് വിമൽ പ്രവീണുമായി വന്ന് പരാതിക്കാരനെ ആക്രമിച്ചത്.