അഞ്ചാലുംമൂട് താന്നിക്കമുക്കില്‍ ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കുത്തികൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് പൊലിസിന്റെ പിടിയില്‍. കാസര്‍ഗോഡ് ബന്തടുക്ക സ്വദേശിനി രേവതി (36) യെയാണ് കുത്തികൊന്ന കല്ലുവാതുക്കല്‍ ജിഷ മന്‍സിലില്‍ ജിനുവിനെ പൊലിസ് അറസ്റ്റ് ചെയ്തത്. രേവതിയെ കൊലപ്പെടുത്തിയ ശേഷം ബൈക്കില്‍ രക്ഷപെട്ട ജിനുവിനെ ഇന്ന് കുണ്ടറ പൊലിസ് ശൂരനാട് നിന്നാണ് പിടികൂടിയത്. പിന്നീട് പ്രതിയെ അഞ്ചാലുംമൂട് പൊലിസിന് കൈമാറി. രാത്രി 10.30ഓടെയായിരുന്നു കൊലപാതകം നടന്നത്.