താമരശ്ശേരി: താമരശ്ശേരി-വയനാട് ചുരം റോഡിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജില്ലാ കലക്ടർ ഡോ. സ്‌നേഹിൽ കുമാർ സിംഗ് സന്ദർശിച്ചു. സ്ഥലത്തെ സ്ഥിതിഗതികളെകുറിച്ച് ജന പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തി. മണ്ണിടിച്ചിൽ കാരണം നിലവിൽ റോഡിന് പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്നും കലക്ടർ ഇന്ന് ഉച്ചയ്ക്ക് 1.30ന് സംഭവസ്ഥലത്ത് പ്രതികരിച്ചു. ചുരം പാതയിൽ നിലവിൽ അപകട ഭീഷണിയില്ല. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ദുരന്ത നിവാരണ ഡ