ബികോം വിദ്യാര്‍ഥി കോതമംഗലം കുത്തുകുഴി കുന്നത്തുകുടിയിൽ വസുദേവ് റെജി(20)യെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളജിലെ മൂന്നാം വര്‍ഷ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയാണ്. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം കോതമംഗലം ധർമ്മഗിരി ആശുപത്രി മോർച്ചറിയിൽ ഇന്ന് സന്ധ്യയോടെ മൃതദേഹം എത്തിച്ചു.