പട്ടിമറ്റത്ത് ഓട്ടോ റിക്ഷ നിയന്ത്രണംവിട്ട് യുവാവ് കിണറ്റിൽ വീണു. പട്ടിമറ്റത്ത് നിന്ന് കുമ്മനോട്ടിലേക്ക് പോവുകയായിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയിയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഡ്രൈവർ അദിത്യൻ ജിബി കുമാർ തൊട്ടടുത്ത കിണറ്റിൽ വീഴുകയായിരുന്നു.. നാട്ടുകാർ കോണി ഇറക്കി നൽകിയാണ് ആദിത്യൻ പിടിച്ചു നിന്നത് . പട്ടിമറ്റം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസറുടെ നേതൃതത്തിൽ യുവാവിനെ രക്ഷിച്ചു. വൈകിട്ട് 3.15 ന് ആണ് അപകടം ഉണ്ടായത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു