കണ്ണൂർ തളിപറമ്പ് പഴശ്ശി മയ്യിൽ സ്വദേശി ദീപകിനേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഏപ്രിൽ 13 ന് ഇരിഞ്ഞാലക്കുട ഗവ മോഡൽ ബോയ്സ് സ്കൂളിലെ VHSE ഓഫീസിന്റെ മുൻവശം വരാന്തയിൽ ഇടുക്കി മാങ്കുളം സ്വദേശി അജയകുമാറിനെ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.