യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിന്റെ രാജി ആവശ്യപ്പെട്ട് പറവൂരിൽ പ്രതിഷേധ പ്രകടനം.പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ ആണ് ഇന്ന് ഉച്ചയ്ക്ക് 12 30ന് പ്രതിഷേധ പ്രകടനം നടത്തിയത്.സ്ത്രീകളെ അപമാനിക്കുകയും സ്ത്രീകൾക്ക് ലൈംഗികതയുള്ള മെസ്സേജുകൾ അയക്കുകയും ചെയ്ത രാഹുൽ മാങ്കൂട്ടലിനെ പ്രതിപക്ഷ നേതാവ് സംരക്ഷിക്കുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.രാഹുൽനെതിരെ കർർച്ചന നടപടി സ്വീകരിക്കണമെന്നും രാജി എഴുതി വാങ്ങണമെന്നും ആയിരുന്നു ഡിവൈഎഫ്ഐ നേതാക്കളുടെ ആവശ്യം.