വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി സുരേഷ് ആണ് മരിച്ചത്. മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീഴുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് സുരേഷിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജിമോളാണ് ഭാര്യ. മൂന്നു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്.