ചാലിയാറിലേക്ക് മാലിന്യം തള്ളുന്നതിന് അറുതിയാകുന്നില്ല.ജില്ലയിൽ ജലാശയങ്ങളിലൂടെ പടരുന്ന അമീബിക് മസ്തിഷ്ക ജ്വരം ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിമുറുക്കിയ ഈ സമയത്താണ് ഈ കാഴ്ച. മാലിന്യം തള്ളുന്നതിന് മീറ്ററുകൾക്ക് അപ്പുറത്താണ് നിരവധി ആളുകളാണ് കുളിക്കാൻ ഇറങ്ങുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സമിതി അംഗങ്ങൾ ഇന്ന് നാലുമണിക്ക് എടവണ്ണ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.