ഗുരുവായൂര്‍ നിയോജക മണ്ഡല പരിധിയില്‍ നാഷണല്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എം.എല്‍.എ എന്‍.കെ അക്ബറും നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍ പ്രവീണ്‍ കുമാറും സംയുക്ത പരിശോധന നടത്തി. ഗുരുവായൂര്‍ മണ്ഡലത്തില്‍ കാപ്പിരിക്കാട് മുതല്‍ പൊക്കുളങ്ങര വരെ വരുന്ന പ്രദേശത്തെ നാഷണല്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി എന്‍.കെ അക്ബർ MLA യുടെ അദ്ധ്യക്ഷതയില്‍ ചാവക്കാട് റസ്റ്റ് ഹൗസില്‍ അവലോകനയോഗവും ചേർന്നു.