സ്കൂട്ടറിൽ ഇടിക്കാതെ വെട്ടിച്ചു മാറ്റിയ കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മുന്നിലെ പിക്കപ്പ് വാനിൽ ഇടിക്കുകയും ആയിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ തലയോലപ്പറമ്പ് സ്വദേശി ജോസഫിന് പരിക്കേറ്റു. ഇയാളെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.