വരന്തരപ്പിള്ളി സ്വദേശി 44 വയസുള്ള സുധീഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആമ്പല്ലൂർ ദേശീയപാതയിൽ ഗോകുലം ഹോട്ടലിന് സമീപമാണ് അപകടം. തൃശൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടോറസ് ലോറിയുടെ സൈഡിൽ അതെ ദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇതേ സമയം വന്ന മറ്റൊരു ലോറിയിൽ ബൈക്ക് തട്ടി ടോറസ് ലോറിയുടെ പിൻ ചക്രത്തിന്റെ ഇടയിലേയ്ക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.