നിയമസഭാ ജീവനക്കാരൻ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയിൽ സീനിയർ ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ജുനൈസ്അബ്ദുള്ള (46) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെ നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നൃത്ത പരിപാടിക്കിടെയായിരുന്നു കുഴഞ്ഞുവീണത്. ഉടൻതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.