കളമശ്ശേരി കുസാറ്റ് മെട്രോ സ്റ്റേഷൻ സമീപത്ത് യാത്രക്കാരെ ഇറക്കുന്നതിനിടെ ബസ്സിന്റെ പുറകിൽ കാർ ഇടിച്ച് അപകടം.ഇന്ന് പുലർച്ചെ 5:00 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.കാറിൽ ഉണ്ടായിരുന്ന ആളുകൾ ഉൾപ്പെടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഇടിയുടെ ആഘാതത്തിൽ കാർ കറങ്ങി റോഡിന് കുറുകെ നിന്നതോടെ ഏറെനേരം ദേശീയപാതയിൽ ഗതാഗത തടസ്സവും ഉണ്ടായി.കളമശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് കാർ റോഡിൽ നിന്ന് നീക്കിയത്.