കൊട്ടാരക്കര ഭാഗത്ത് നിന്ന് വന്ന കാറും, ആയുർഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോയ മിനി ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് ഏറെനേരം റോഡിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു