ചാവക്കാട് മുതുവട്ടൂർ തെരുവത്ത് വീട്ടിൽ തനൂഫിനെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 9 മാസം കഠിനതടവ് അനുഭവിക്കണം. വടക്കേക്കാട് കുരഞ്ഞിയൂർ മച്ചിങ്ങൽ വീട്ടിൽ 28 വയസ്സുള്ള വിഷ്ണു, കുരഞ്ഞിയൂർ പുഴങ്ങരയില്ലത്ത് ആഷിക്, കുരഞ്ഞിയൂർ കൊച്ചഞ്ചേരി വീട്ടിൽ അർസൽ, കുരഞ്ഞിയൂർ പാലിയത്ത് വീട്ടിൽ ഫിറോസ് എന്നിവരെ മാരകായുധമായ ഇരുമ്പ് കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ.