കളമശ്ശേരി സീ പോർട്ട് എയർപോർട്ട് റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇന്ന് രാവിലെ 8 മണിയോടെ ഉണ്ടായ അപകടത്തിലാണ് ഇരുചക്ര വാഹന യാത്രികൻ മരണമടഞ്ഞത്. കളമശ്ശേരി സ്വദേശി സിദ്ധാർത്ഥ് ആണ് മരിച്ചത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നും കളമശ്ശേരി സി ഐ വൈകിട്ട് 4 മണിക്ക് പറഞ്ഞു. കളമശ്ശേരിയിൽ നിന്ന് കാക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുടെ പിന്നിൽ സ്ക്കൂട്ടർ ഇടിച്ച് മറിയുകയും , റോഡിൽ വീണയുവാവിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറുകയും ആയിരുന്നു.