പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കല്ലറക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി . പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ചിറ്റൂർ സ്വദേശി അജ്‌സൽ അജീബ് (14) ആണ് മരിച്ചത്. സഹപാഠി വഞ്ചികപ്പൊയ്‌ക സ്വദേശി നെബീൽ നിസാമിനെ (14) കണ്ടെത്താൻ കഴിഞ്ഞില്ല ചൊവ്വാഴ്‌ച ഉച്ചക്ക് 1മണിേയാടെയാണ് ഓണപരീക്ഷ കഴിഞ്ഞ് സഹപാഠികളായ എട്ട് വിദ്യാർഥികൾ കല്ലറക്കടവിൽ എത്തിയത്.