ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തി. കോതമംഗലം തട്ടേക്കാടിന് സമീപം കളപ്പാറയിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ ആണ് തുരത്തിയത്. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് ആനയെ കാട്ടിലേക്ക് തിരികെ കയറ്റാൻ ആയത്.ജനവാസമേഖലയിൽ ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടം എത്തിയത്. മൂന്ന് കൊമ്പൻമാരാണ് പ്രദേശത്ത് ഇറങ്ങിയത്. ഇതോടെ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എലിഫെന്റ് സ്ക്വാഡ് സ്ഥലത്ത് എത്തി. വനംവകുപ്പും നാട്ടുക്കാരും ചേർന്നാണ് കാട്ടാനയെ തുരത്തിയത്.