തിരുവത്ര കുന്നത്ത് വീട്ടിൽ 24 വയസ്സുള്ള നബീലിനെയാണ് ചാവക്കാട് ഇൻസ്പെക്ടർ എസ് എച്ച്.ഒ വി.വി വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജൂലൈ 11-ാം തീയതിയാണ് കേസിനാസ്മിതമായ സംഭവം നടന്നത്. ഈ കേസിൽ ഉൾപ്പെട്ടിരുന്ന അഞ്ചു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എസ് ഐ ശരത് സോമൻ, ഗ്രേഡ് സീനിയർ സി.പി.ഒ അനീഷ് വി നാഥ്, സി.പി.ഒ രജിത്ത് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.