തളിക്കുളം സി.എസ്.എം സ്കുളിനടുത്ത് താമസിക്കുന്ന മണക്കാട്ടുപടി വീട്ടിൽ സുഹൈൽ എന്നറിയപ്പെടുന്ന സിജിൽ രാജിനെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞാൽ 25ന് തളിക്കുളം പുതിയങ്ങാടി ഒന്നാം കല്ലിലുള്ള വീടിനകത്ത് കയറി 10000 രൂപയും 3000 രൂപ വിലവരുന്ന വസ്ത്രങ്ങളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.