കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടരുമെന്ന് ബസ്സുടമകൾ. പണിമുടക്ക് തുടരാൻ ഇന്ന് നടന്ന ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനിച്ചത് നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം അനുവദിക്കാതെ സർവീസ് നടത്താനാവില്ലെന്ന് ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത് വ്യാഴാഴ്ച്ച വൈകിട് അഞ്ചോടെ അസോസിയേഷൻ ജില്ലാ ഓഫീസിൽ അറിയിച്ചു.