തിരുവല്ല പൊടിയാടിയിൽ ചരക്ക് കയറ്റിവന്ന ലോറി പാലത്തിന്റെ കൈവരി തകർത്ത് തൊട്ടിലേക്ക് തലകീഴായ് മറിഞ്ഞു. ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ പൊടിയാടിയിലായിരുന്നു അപകടം. മൈദ കയറ്റി കായംകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.തിരുവല്ല ഭാഗത്തുനിന്നും എത്തിയ ലോറി കൈവരി തകർത്തു പാലത്തിൽ നിന്നും തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു.സംഭവം അറിഞ്ഞു ഓടിക്കൂടിയ സമീപവാസികളും ഫയർ ഫോഴ്‌സും ചേർന്നാണ് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.