രണ്ട് സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസും, ഒരു ഫാസ്റ്റ് പാസഞ്ചറും ആണ് അനുവദിച്ചത്. സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസ് നെടുങ്കണ്ടം കണ്ണൂര്‍ ചെറുപുഴ സര്‍വീസും, ഫാസ്റ്റ് പാസഞ്ചര്‍ നെടുങ്കണ്ടം തിരുവനന്തപുരം സര്‍വീസുമാണ് നടത്തുന്നത്. വീഡിയോ, ഓഡിയോ സൗകര്യങ്ങള്‍, എല്ലാ സീറ്റുകളിലും മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉള്‍പ്പെടെ യാത്ര ആസ്വാദ്യകരമാക്കാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും പുതിയ കെഎസ്ആര്‍ടിസി ബസില്‍ ഒരുക്കിയിട്ടുണ്ട്. 49 സീറ്റുകളാണ് യാത്രക്കാര്‍ക്കായി ഉള്ളത്.