Thiruvananthapuram, Thiruvananthapuram | Aug 31, 2025
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപന ദിവസം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്ക ക്ഷണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഗവർണറെ ക്ഷണിക്കില്ല എന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ടൂറിസം വകുപ്പ് ഡയറക്ടർ ചടങ്ങിലേക്ക് ഗവർണറെ ഔദ്യോഗികമായി ക്ഷണിക്കാൻ അനുമതി തേടി കത്തയച്ചിട്ടുണ്ട്. ഇതിൻ പ്രകാരം ചൊവ്വഴ്ച കൂടിക്കാഴ്ചക്ക് അനുമതി നൽകി ഗവർണറുടെ ഓഫീസ് നൽകിയിട്ടുണ്ട്.