പത്തനംതിട്ട ടൗൺ റിംഗ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ് മുഖ്യകവാടം മുതൽ അബാൻ ജംഗ്ഷൻ വരെയും അബാൻ ജംഗ്ഷൻ മുതൽ മുത്തൂറ്റ് ഹോസ്‌പിറ്റൽ വരെയുമുള്ള ഭാഗത്ത് ഓഗസ്റ്റ് 23 (ശനി) മുതൽ വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു. മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് അബാൻ ബിൽഡിങ്ങിനോട് ചേർന്നുള്ള പാലത്തിന്റെ ഡെക്ക് സ്ലാബ്, ജിംപാലസ് ബിൽഡിങ്ങിന്റെ മുമ്പിൽ പൈൽക്യാപ്പ്, പിയർ പ്രവൃത്തികൾ ക്രമീകരിക്കുന്നതിനാണ് ഗതാഗത നിയന്ത്രണം