ആഗോള അയ്യപ്പ സംഗമം തുടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രിയും ദേവസ്വം ബോർഡും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. ദേശീയ നിർവ്വാഹ ക സമിതി അംഗം പി.കെ. കൃഷ്ണദാസ്. അയ്യപ്പ ഭക്ത സംഗമത്തത്തിനോട് ബി.ജെ പി.ക്ക് വിയോ ജിപ്പ് ഇല്ല.ദേവസ്വം ബോർഡാണോ സി.പി.എം ആണോ സംഗമം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക് ശേഷം 3.30 ഓടെ മാരാർജി ഭവനിൽ മാധ്യമ പ്രവർത്തകരാട് സംസാരിക്കുകയായിരുന്നു. എൻ. എസ്.എസിൻ്റെ യു എസ് എൻ. ഡി പി യുടെയും ഹിന്ദു ഐക്യവേദിയുടെയും ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.