ഓണക്കാലത്ത് പാലിന്റെ ഉപഭോഗം ഗണ്യമാകുന്ന സാഹചര്യത്തിൽ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.കാക്കനാട് സിവിൽ സ്റ്റേഷനിൽ തുടങ്ങിയ ക്യാമ്പിന്റെയും ക്വാളിറ്റി ഇൻഫർമേഷൻ സെൻ്ററിൻ്റെയും ഉദ്ഘാടനം ജില്ലാ കളക്ടർ ജി.പ്രിയങ്ക നിർവഹിച്ചു.ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 3 വരെയാണ് പാൽ പരിശോധന ക്യാമ്പ് നടക്കുക. ഓണം സമയത്ത് എറണാകുളം ജില്ലയിൽ മാത്രം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ലിറ്റർ പാലാണ് എത്തിച്ചേരുന്നത്.