16 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.ഇടക്കൊച്ചി സ്വദേശിയായ രതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.53 വയസ്സുകാരനായ പ്രതി കുട്ടിയുടെ വീട്ടിൽ എത്തിയാണ് പരിചയം സ്ഥാപിച്ചത്.മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയാൽ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു.കുട്ടിയുടെയും മാതാപിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പള്ളുരുത്തി വലിയകുളം സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.