പോരുവഴി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പോരുവഴി മലനടയിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. മലനട ദേവസ്വം അനുവദിച്ചു നൽകിയ ഭൂമിയിൽ നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച ഒരുകോടി 43 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആരോഗ്യ വനിത ശിശു വികസന ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.