പ്രായപൂർത്തിയാകാത്ത ആളുകൾ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതിനെ തുടർന്ന് റോഡിലിറങ്ങാൻ പേടിച്ച് കാലടി കാഞ്ഞൂർ പാറപ്പുറം നിവാസികൾ. അമിതവേഗത്തിൽ കാഞ്ഞൂർ പാറപ്പുറം റോഡിലൂടെ ബൈക്കുകൾ പോകുന്നത് സ്ഥിരമായി അപകടം ഉണ്ടാക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി.അപകടങ്ങൾ തുടർക്കഥയായതോടെ അമിതവേഗത്തിൽ എത്തിയ അപകടം ഉണ്ടായാൽ അപകടമുണ്ടാക്കുന്നവരെ നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ബോർഡും ഇവിടെ സ്ഥാപിച്ചു.