സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അതി ദരിദ്ര മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയിലൂടെയാണ് അതിദരിദ്ര മുക്ത പഞ്ചായത്തായത്. പ്രഖ്യാപനം ചൊവ്വാഴ്ച രാവിലെ അജാനൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിച്ചു.