വിവാദ പോസ്റ്റിന് പിന്നാലെ പാലക്കാട് തൃത്താല മുൻ MLAയും തൃത്താല സ്വദേശിയുമായ വിടി ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞു. ജി.എസ്.ടി വിഷയത്തിൽ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ട് കോൺഗ്രസ് കേരളയുടെ എക്സ് പ്ലാറ്റ് ഫോമിലെ പോസ്റ്റ് ആണ് വിവാദമായത്. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചതിന് തൊട്ടുപിറകെയായിരുന്നു ഈ വിവാദ പോസ്റ്റ്.