കെ ജെ മാക്സി എംഎൽഎയാണ് ആശാ വർക്കേഴ്സിനും അംഗനവാടി ജീവനക്കാർക്കും ഓണസമ്മാനം കൈമാറിയത്. തോപ്പുംപടി സി ഇ സേവ്യർ ഹാളിലാണ് പരിപാടി നടന്നത്. സിപിഎം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കെ ജെ മാക്സി എംഎൽഎ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സോണി കെ ഫ്രാൻസിസ്, ഷീബ ഡ്യൂറോം, ഏരിയ സെക്രട്ടറി പി എസ് രാജം, കെ എം റിയാദ്, എം എം ഫ്രാൻസിസ്, എംകെ അബി തുടങ്ങിയവർ സംസാരിച്ചതായി എംഎൽഎ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു