ഒറ്റപ്പാലത്തു പൂക്കടയിലുണ്ടായ സംഘർഷത്തിൽ യുവാവിനു വെട്ടേറ്റു. പാലപ്പുറം പല്ലാർമംഗലം സ്വദേശി മുഹമ്മദ് ഫെബിനാണു വെട്ടേറ്റത്. കേസിൽ പത്തിരിപ്പാല മണൽപ്പറമ്പിൽ സെയ്താലി അറസ്റ്റിലായി. തിരുവോണ ദിവസം ഒൻപതോടെ മായന്നൂർ പാലം കവലയിലെ പൂക്കടയിലായിരുന്നു അക്രമ സംഭവം. ഓണത്തോടനുബന്ധിച്ചു സെയ്താലി നടത്തിയ താൽക്കാലിക പൂക്കച്ചവട കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു ഫെബിനെന്നു പൊലീസ് പറഞ്ഞു. കൂലിയെ ചൊല്ലിയുണ്ടായ തർക്കമാണു കയ്യാങ്കളിയിൽ കലാശിച്ചത്. ഇതിനിടെ സെയ്താലി സ്ഥാപനത്തി