പത്തനംതിട്ട അഗ്നിരക്ഷാ നിലയത്തിൽ ഓണാഘോഷവും അവാർഡ് ജേതാക്കൾക്കളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. രാവിലെ 10 .30 ന് കുടുംബസംഗമവും കലാപരിപാടികളും ജില്ലാ ഫയർ ഓഫീസർ വിസി വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിയുടെ മെഡൽ നേടിയ ജില്ലാ ഫയർ ഓഫീസറെ സ്റ്റേഷൻ റിക്രിയേഷൻ ക്ലബ്ബ് ആദരിച്ചു. മുഖ്യമന്ത്രിയുടെ പുരസ്കാര ജേതാക്കളായ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ.പി ദില്ലു, സുജിത്ത് നായർ, സന്തോഷ് എസ് എന്നിവരെയും ആദരിച്ചു .