Download Now Banner

This browser does not support the video element.

ദേവികുളം: മറുകരകടക്കാൻ ഒരു പാലത്തിനായുള്ള പള്ളിവാസൽ കമ്പിലൈൻ നിവാസികളുടെ കാത്തിരിപ്പ് ഇനിയും നീളുന്നു #localissue

Devikulam, Idukki | Sep 23, 2025
ചപ്പാത്തിന് സമാനമായ രീതിയില്‍ കല്ലുകള്‍ നിരത്തി വെള്ളം കുറവുള്ള സമയത്ത് നാട്ടുകാര്‍ വാഹനങ്ങള്‍ മറുകര കടത്തും. എന്നാല്‍ മഴക്കാലമായി നീരൊഴുക്ക് വര്‍ദ്ധിച്ചാല്‍ ഇതും നിലയ്ക്കും. പിന്നെയുള്ള ഏക ആശ്രയം നാട്ടുകാര്‍ തന്നെ കമുങ്ങിന്‍ തടി കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ താല്‍ക്കാലിക പാലമാണ്. കൈവരികളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ഈ പാലത്തിലൂടെയാണ് കൊച്ചു കുട്ടികളും പ്രായമായവരും അടക്കമുള്ളവരുടെ സാഹസിക യാത്ര. സുരക്ഷിത യാത്രക്കൊരു പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ഇനി മുട്ടാന്‍ വാതിലുകള്‍ ബാക്കിയില്ല.
Read More News
T & CPrivacy PolicyContact Us