കോഴിക്കോട്: കലക്ടറേറ്റിൽ ജീവനക്കാർ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ വനിതാ സീനിയർ ക്ലാർക്കിനെ ശാരീരികമായി അപമാനിച്ച ജൂനിയർ സൂപ്രണ്ടിനെയാണ് ജില്ലാ കലക്ടർ സസ്പൻഡ് ചെയ്തത്. ആരോപണവിധേയനായ ധനകാര്യ വിഭാഗം കെ സെക്ഷനിലെ ജൂണിയർ സൂപ്രണ്ടിനെയാണ് ജില്ലാ കലക്ടർ ഡോ. സ്‌നേഹിൽകുമാർ സിംഗ് അന്വേഷണ വിധേയമായി ഇന്ന് സസ്‌പെൻഡ് ചെയ്തത്. വ്യാഴാഴ്ച കലക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയാണ് സസ്‌പെൻഷന് ഇടയാക്കിയ അപമാനവീകരണ