ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസ് പരിശോധിച്ചതില്‍ രേഖകള്‍ ഇല്ലാതെ കടത്തിയ 205 പവന്‍ സ്വര്‍ണ്ണം, 11 ലിറ്റര്‍ അന്യസംസ്ഥാന മദ്യം എന്നിവ പിടിച്ചു. ഇന്ന് രാവിലെ കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കൊല്ലം സര്‍ക്കിള്‍ പാര്‍ട്ടി, കൊല്ലം റേഞ്ച് പാര്‍ട്ടി, കൊല്ലം ഡോഗ് സ്‌ക്വാഡ് എന്നിവ സംയുക്തമായി ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കാവനാട് കപ്പിത്താന്‍ ജംഗ്ഷനില്‍ വെച്ച് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ പരിശോധന നടത്തുകയായിരുന്നു.